കൊറോണ;50പേരില്‍ കുടുതലുള്ള ഒത്തുചേരല്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ ഡല്‍ഹിയില്‍ നിശാ ക്ലബ്ബുകള്‍, ജിമ്മുകള്‍, സ്പാകള്‍ എന്നിവ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

വിവാഹങ്ങളും മറ്റ് ചടങ്ങുകളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അമ്പതിലധികം ആളുകളുള്ള എല്ലാ മത, സാമൂഹിക, സാംസ്‌കാരിക സമ്മേളനങ്ങള്‍ നിരോധിച്ചിരിക്കുന്നു, ”അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വിവാഹങ്ങള്‍ക്ക് നിരോധനം ബാധകമല്ലെന്നും ജനങ്ങളെ സ്വമേധയാ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂളുകള്‍ കോളേജുകള്‍ സിനിമാ തിയറ്ററുകള്‍ എന്നിവ കഴിഞ്ഞ ആഴ്ചതന്നെ അടച്ചുപൂട്ടിയിരുന്നു.

ഡല്‍ഹിയില്‍ ഇതുവരെ ഏഴ് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ സുഖം പ്രാപിക്കുകയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.ഡല്‍ഹിയിലേത് കൂടാതെ കര്‍ണാടകയിലാണ് ഒരാള്‍ മരിച്ചത്.

രാജ്യത്താകെ 110 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 17 പേര്‍ വിദേശികളാണ്‌.

Top