കൊറോണ വൈറസ്; ചൈനയിലെ വുഹാനില്‍ നടക്കാനിരുന്ന ഒളിംപിക് മത്സരങ്ങള്‍ മാറ്റി

വുഹാന്‍: കൊറോണ വൈറസ് ആശങ്കയില്‍ ചൈനയിലെ വുഹാനില്‍ നടക്കാനിരുന്ന ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ മാറ്റി. കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലേക്കാണ് മത്സരങ്ങള്‍ മാറ്റിയത്. വനിതാ ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളാണ് ഇവിടേക്ക് മാറ്റിവച്ചത്.

അടുത്ത മാസം മൂന്നിന് നടക്കേണ്ട ഏഷ്യ- ഓഷ്യാനിയ ബോക്സിംഗ് യോഗ്യതാ മത്സരങ്ങളുടെ പുതിയ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ രോഗം ബാധിച്ച് 25 പേരാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് അധികൃതര്‍ തീരുമാനം അറിയിച്ചത്. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍.

Top