രാജ്യത്ത് 223 കൊറോണ വൈറസ് രോഗ ബാധിതരുണ്ടെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 223 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 32 പേര്‍ വിദേശികള്‍ ആണ്. ഇതിന് പിന്നാലെ കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് ഒപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. അഞ്ച് പേര്‍ക്കും 60 വയസിന് മുകളിലാണ് പ്രായം.

ഗുജറാത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലും ഗുജറാത്തിലും രോഗം സ്ഥിരീകരിച്ചവരുടെ വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. തെലങ്കാനയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു.

നിലവില്‍ രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളുടെയും വീസ കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 15 വരെയാണ് വിസ നീട്ടി നല്‍കുന്നത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Top