കോവിഡ് ബാധിതർ അരലക്ഷത്തിലേക്ക്; തുടർച്ചയായ മൂന്നാംദിവസവും 8000ലധികം രോഗികൾ

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേർ മരിച്ചു. 4,592 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 47,995 ആയി.

തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് എട്ടായിരത്തിന് മുകളിലെത്തുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,771 ആയി. രോഗമുക്തി നേടിയത് 4,26,57,335 പേരാണ്.

രാജ്യത്തെ കോവിഡ് ബാധിതരിൽ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ശനിയാഴ്ച മുംബൈയിൽ 1,803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഡൽഹി 735, കൊൽക്കത്ത 123, ചെന്നൈ 124, ബംഗളൂരൂ 429 എന്നിങ്ങനെയാണ് നഗരങ്ങളിലെ കോവിഡ് ബാധിതർ.

Top