കോവിഡ് മുക്തമായ ന്യൂസിലാന്‍ഡില്‍ വീണ്ടും വൈറസ് ബാധ

ന്യൂസിലാന്‍ഡ്: കോവിഡിനെ പൊരുതി തോല്‍പ്പിച്ച ന്യൂസിലാന്‍ഡില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെ രാജ്യത്തില്ലായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇതിന് പിന്നാലെ
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ രാജ്യത്തുനിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

യു.കെയിലേക്കുള്ള സമീപയാത്രയുടെ ഫലമായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂസിലാന്‍ഡില്‍ ഇതുവരെ 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Top