ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്; ചിരിക്കാനും ചിന്തിക്കാനും

നാഗ്പൂര്‍: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യമെമ്പാടുമുള്ള ജനങ്ങളെ നിയന്ത്രിക്കാന്‍ പെടാപ്പാട് പെടുകയാണ് ഭരണകൂടങ്ങള്‍. പ്രത്യേകിച്ച് പൊലീസുകാര്‍. രാജ്യത്തെ ക്രമസമാധാനം പാലിക്കാന്‍ ഓടി നടക്കുകയാണ് ഇവര്‍. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കുകയാണ് നാഗ്പൂര്‍ പൊലീസ്. നാഗ്പൂര്‍ പൊലീസിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജനങ്ങള്‍ക്ക് മനസിലാകുന്ന താരത്തില്‍ വളരെ ലളിതമായ രീതിയിലാണ് പൊലീസുകാര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നാഗ്പൂര്‍ പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററാണ് വൈറലായിരിക്കന്നത്. ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്‌സ്പ്രസിലെ ഡയലോഗിനെയും ഒരു ചിത്രത്തെയും കൂട്ടുപിടിച്ചാണ് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊലീസ് പറഞ്ഞിരിക്കുന്നത്.

‘ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് കോമണ്‍ മാന്‍” എന്ന ഡയലോഗ് കടമെടുത്ത് ‘ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ‘എന്ന അടിക്കുറിപ്പിനോടൊപ്പം റെയില്‍വെ സ്റ്റേഷനിലെ ബഞ്ചില്‍ ദീപികയും ഷാരൂഖും അകലമിട്ടിരിക്കുന്നതിന്റെ ഫോട്ടോയും നല്‍കിയിരിക്കുന്നു.

Top