കൊറോണ; ലാ ലിഗ ഫുട്‌ബോള്‍ ജൂണില്‍ പുനരാരംഭിക്കാന്‍ സാധ്യത

ബാഴ്‌സലോണ: കൊറോണ വൈറസ് പാന്‍ഡെമിക് മൂലം നിര്‍ത്തിവെച്ച ലാ ലിഗ ഫുട്‌ബോള്‍ ജൂണില്‍ പുനരാരംഭിക്കാന്‍ സാധ്യത. ഈ ആഴ്ച്ച തന്നെ പരിശീലനം തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

‘ആളുകളുടെ ആരോഗ്യം പരമപ്രധാനമാണ്, അതിനാല്‍ ലാ ലിഗ പുനരാരംഭിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ഒരു പ്രോട്ടോക്കോള്‍ ഞങ്ങള്‍ സ്വീകരിച്ചിരിക്കും” ലീഗ് പ്രസിഡന്റ് ജാവിയര്‍ ടെബാസ് പ്രസ്താവനയില്‍ പറഞ്ഞു.

താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19 ടെസ്റ്റിന് വിധേയരാകുമെന്നും സംഘാടകര്‍ പറഞ്ഞു. ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കും.

മാര്‍ച്ച് 12 മുതല്‍ 11 റൗണ്ടുകള്‍ കളിച്ച് ലാ ലിഗയില്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.നിലവില്‍ 27 മത്സരങ്ങളില്‍ നിന്ന് 58 പോയിന്റുമായി ബാഴ്‌സലോണയാണ് ഒന്നാമത്. 56 പോയിന്റുമായി റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്താണ്.

സ്‌പെയിനില്‍ കോവിഡ്-19 ബാധിച്ച് 25,428 പേരാണ് ഇതുവരെ മരിച്ചത്. 218000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top