തങ്ങള്‍ നാലുപേരും നാലു വീടുകളില്‍ നിരീക്ഷണത്തിലാണ്; പങ്ക് വച്ച് ശ്രുതി ഹാസന്‍

ചെന്നൈ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി താനും തന്റെ കുടുംബം സ്വയം നിരീക്ഷണത്തിലാണെന്ന് നടി ശ്രുതി ഹാസന്‍. കമല്‍ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയില്‍ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നതെന്നും താനും വൊറോരു വീട്ടിലാണെന്നും ശ്രുതി പറയുന്നു.

‘എന്റെ കുടുംബം മുഴുവനും സ്വയം നിരീക്ഷണത്തിലാണ്. ഡാഡിയും അക്ഷരയും ചെന്നൈയിലാണ്, പക്ഷേ പ്രത്യേക വീടുകളിലാണ്. ഞങ്ങള്‍ എല്ലാവരും പല സ്ഥലങ്ങളില്‍ പല സമയങ്ങളില്‍ യാത്ര ചെയ്തവരാണ്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ഒരിടത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതില്‍ അര്‍ഥമില്ല. എല്ലാവരും അത്തരത്തില്‍ ഒരു തീരുമാനം എടുക്കണം എന്നാണ് എനിക്കു തോന്നുന്നത്,” ശ്രുതി ഹാസന്‍ പറഞ്ഞു.

”ഒറ്റയ്ക്കാകുക എന്നത് എനിക്ക് ശീലമാണ്. പക്ഷെ പുറത്ത് പോകാന്‍ സാധിക്കാത്തതും, ഇതൊക്കെ എങ്ങോട്ടാണ് എത്രനാളാണ് എന്നറിയാത്തതുമാണ് പ്രയാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകള്‍ ഇത് ഗൗരവമായി എടുക്കാന്‍ തുടങ്ങി. എന്തായാലും ഞാന്‍ തിരിച്ചെത്തുമ്പോഴേക്കും ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നത് ഭാഗ്യമായി,” എന്ന് തന്റെ ക്വാറന്റൈന്‍ അനുഭവം ശ്രുതി ഹാസന്‍ വ്യക്തമാക്കി.

Top