ലോക്ക്ഡൗണ്‍ നീട്ടിയാല്‍ നല്ല നാളേക്കായി അല്‍പം പ്രയാസങ്ങള്‍ സഹിക്കണമെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ തീരുമാനം അനുസരിക്കാന്‍ തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു. ഉത്തര്‍പ്രദേശ്, ആസാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം.

ഒരു നല്ല നാളേക്ക് വേണ്ടി കുറച്ചുകാലം അല്‍പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാം എന്നും വെങ്കയ്യ നായിഡു പറഞ്ഞു. ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നത് തീരുമാനിക്കുന്നതില്‍ അടുത്ത ആഴ്ച നിര്‍ണായകമാകുമെന്നും നായിഡു പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കാണോ മുന്‍ഗണ കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്. എന്റെ കാഴ്ചപ്പാടില്‍, സമ്പദ് വ്യസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറ്റൊരു ദിവസം കാത്തിരിക്കാമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അത് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top