രാജ്യത്തെ കൊറോണ ബാധിതര്‍ 29974 ആയി ; 7027 പേര്‍ രോഗവിമുക്തര്‍, മരിച്ചത് 937 പേര്‍

ന്യൂഡല്‍ഹി: രാജ്യത്താകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 29974 ആയി. ഇവരില്‍ 7027 പേര്‍ രോഗമുക്തി നേടി. 937 പേര്‍ മരണത്തിന് കീഴടങ്ങി. ഡല്‍ഹിയില്‍ മാത്രം 3108 പേര്‍ക്കും ഗുജറാത്തില്‍ 3774 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 226 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 19 പേര്‍ മരിക്കുകയും 40 പേര്‍ രോഗം ഭേദമാവുകയും ചെയ്തു.

മുംബൈയില്‍ മാത്രം ഇന്ന് 25 പേരാണ് മരിച്ചത്. ആകെ മരണ സംഖ്യ 244 ആയി. നഗരത്തില്‍ രോഗികളുടെ എണ്ണം 5982 ആയി. ചെന്നൈയില്‍ രോഗ വ്യാപനം ഇരട്ടിക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. ഇന്ന് മാത്രം 103 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ അഞ്ച് പേര്‍ കുട്ടികളാണ്.

ഇന്ന് മാത്രം തമിഴ്‌നാട്ടില്‍ 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 2058 ആയി. ചെന്നൈയില്‍ മാത്രം 673 രോഗബാധിതര്‍ ആണുള്ളത്. കൊവിഡ് ബാധിച്ച സിആര്‍പിഎഫ് ജവാന്‍, അസം സ്വദേശിയായ ഇക്രാം ഹുസൈന്‍ മരിച്ചു. ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. മയൂര്‍ വിഹാറിലെ ക്യാമ്പില്‍ വച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഒരു മലയാളി ജവാന് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവിടുത്തെ കൊവിഡ് കേസുകളുടെ എണ്ണം 43 ആയി.

Top