കൊവിഡ്; ഗവര്‍ണര്‍മാരുമായി വീഡിയോ കോള്‍ ചര്‍ച്ച നടത്തി രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇതുവരെ 742 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവര്‍ണര്‍മാരുമായി വീഡിയോ കോള്‍ ചര്‍ച്ച നടത്തുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 17 പേരാണ് മരിച്ചത്. രാജസ്ഥാനിലും ബീഹാറിലും രണ്ടു പേര്‍ക്കു വീതം കൊവിഡ് സ്ഥിരീകരിച്ചു. ആന്‍ഡമാനിലെ രോഗബാധിതരുടെ എണ്ണം രണ്ടായി. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം ആന്‍ഡമാനിലെത്തിയ ആള്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്.

Top