യാത്രക്കാര്‍ക്ക് മാസ്‌കും ഭക്ഷണവും നല്‍കി എയര്‍പോര്‍ട്ട് ജീവനക്കാര്‍; വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മാസ്‌കും ഭക്ഷണപ്പൊതികളും നല്‍കുന്ന ജീവനക്കാരുടെ വീഡിയോ വൈറലാകുന്നു. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഫ്‌ളൈറ്റ് കാത്തിരിക്കുന്ന യാത്രക്കാര്‍ക്കാണ് ജീവനക്കാര്‍ ഭക്ഷണവും മാസ്‌കും കൈമാറുന്നത്.

‘ഈ പരീക്ഷണ സമയത്ത്, നിങ്ങളുടെ അഭിനന്ദനമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. യാത്രക്കാരെ സഹായിക്കാനും സാധ്യമായ എല്ലാ പിന്തുണയും നല്‍കാനും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു,’ എന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. ഹര്‍ഷാരവത്തോടെ ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുന്ന യാത്രക്കാരെയും വീഡിയോയില്‍ കാണാം. യാത്രക്കാര്‍ക്ക് ഭക്ഷണവും മാസ്‌ക്കും വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Top