ഉംപുന്‍; രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 50 ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് കോവിഡ്‌

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്ന 50 ദേശീയ ദുരന്തനിവാരണ സേന അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ഇവരില്‍ അധികവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് കട്ടക്കില്‍ മടങ്ങിയെത്തിയ 170 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ വിന്യസിച്ചവരില്‍ ഒരാള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് പരിശോധന നടത്തിയത്.

Top