പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുക; പൗരന്മാരോട് സഹായം അഭ്യര്‍ത്ഥിച്ച് മോദി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 21 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് പാന്‍ഡെമികിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ പ്രധാനമന്ത്രി മോദി ആളുകളോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് മോദിയുടെ ആഹ്വാനം.

‘പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് ദയവായി സംഭാവന ചെയ്യുക. വരും കാലങ്ങളില്‍ സമാനമായ ദുരിതകരമായ സാഹചര്യങ്ങളില്‍ ഈ ഫണ്ട് ഉപയോഗിക്കും. ഫണ്ടിനെക്കുറിച്ചുള്ള എല്ലാ പ്രധാന വിശദാംശങ്ങളും ഈ ലിങ്കില്‍ ഉണ്ട്.’ എന്നാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചത്.

‘പിഎം-കെയര്‍സ് ഫണ്ട് സൂക്ഷ്മ സംഭാവനകളും സ്വീകരിക്കുന്നു. ഇത് ദുരന്തനിവാരണ ശേഷിയെ ശക്തിപ്പെടുത്തുകയും പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും’ പ്രധാനമന്ത്രി മോദി പറഞ്ഞു.

അതേ സമയം പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാന്‍ മുഴുവന്‍ ബിജെപി എംപിമാര്‍ക്കും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ വേതനം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്കണമെന്നും നിര്‍ദേശമുണ്ട്.

Top