മുബൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു; ആശങ്ക !

മുംബൈ: മുബൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മുംബൈയിലെ അന്ധേരി,കലീന എന്നീ സ്ഥലങ്ങളില്‍ ക്ലിനിക്ക് നടത്തികൊണ്ടിരിക്കുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകിരച്ചിരിക്കുന്നത്.

മൂന്ന് ആഴ്ചയ്ക്കിടെ ഈ ഡോക്ടര്‍മാര്‍ പരിശോധിച്ചത് മുന്നൂറിലധികം രോഗികളെയാണ്.ഇവര്‍ ചികിത്സിച്ച രോഗികളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

മഹാരാഷ്ട്രയില്‍ ഇതുവരെ 124 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈ ചേരിനിവാസികളിലും കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ ഡോക്ടര്‍മാരിലും കൊറോണ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Top