കൊറോണ വൈറസ്; ചൈനയില്‍ മരണം 500 കടന്നു, ജാഗ്രതയില്‍ രാജ്യം

വുഹാന്‍: കൊലയാളി കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 500 കടന്നതായി റിപ്പോര്‍ട്ട്. അതേസമയം വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു. 3,694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തിയിട്ടുമുണ്ട്.

ചൈനയ്ക്ക് പുറത്ത് ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. വിവധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്ന് തിരിച്ചെത്തിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനേ ശേഷമേ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയുള്ളൂ.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണാ വൈറസിനെ ചെറുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Top