കൊറോണ ഭീതി; ഷൂട്ടിങ് ലോകകപ്പില്‍ നിന്ന് ഇന്ത്യപിന്മാറി

ന്യൂഡല്‍ഹി: കൊറോണ വൈറസ് (കൊവിഡ്19) ഭീഷണിയെ തുടര്‍ന്ന് ഷൂട്ടിങ് ലോകകപ്പില്‍നിന്ന് ഇന്ത്യ പിന്‍മാറി. മാര്‍ച്ച് നാലു മുതല്‍ സൈപ്രസിലാണ് ഷൂട്ടിങ് ലോകകപ്പ് നടക്കുന്നത്. ദേശീയ റൈഫിള്‍ അസോസിയേഷന്റേതാണു തീരുമാനം. മാര്‍ച്ച് 13 വരെ നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നതു രാജ്യാന്തര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷനാണ്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇന്ത്യ മത്സരത്തില്‍നിന്നു പിന്‍മാറിയതെന്ന് ദേശീയ റൈഫിള്‍ അസോസിയേഷന്‍ അറിയിച്ചു. സൈപ്രസില്‍ നിലവില്‍ ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

Top