ലോകത്തെ വീണ്ടും ഞെട്ടിച്ച് അമേരിക്ക; ആഗോളതലത്തില്‍ കൊവിഡ് മരണം 16,0000 കടന്നു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധ മൂലമുള്ള മരണം 1.6 ലക്ഷം കടന്നു. 193 രാജ്യങ്ങളിലായി ലോകത്ത് ആകെ 2,334,130 പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. ഇതില്‍ 160,685 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 518,900 പേര്‍ രോഗമുക്തരായെന്നാണ് കണക്ക്.

അമേരിക്കയിലാണ് ലോകത്തെ വച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. അമേരിക്കയില്‍ 39,090 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 735,287 പേര്‍ക്കാണ് അമേരിക്കയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലി 23,227, സ്‌പെയിന്‍ 20,453, ഫ്രാന്‍സ് 19,323, ബ്രിട്ടണ്‍ 15,464 എന്നിങ്ങനെയാണ് ഉയര്‍ന്ന മരണസംഖ്യയുള്ള മറ്റു രാജ്യങ്ങള്‍.

മരണസംഖ്യയുടെ മൂന്നില്‍ രണ്ടും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 1,153,148 പേര്‍ക്കാണ് യൂറോപ്പില്‍ മാത്രം രോഗം ബാധിച്ചത്. 101,493 പേര്‍യൂറോപ്പില്‍ കോവിഡ് മൂലം മരിച്ചു. യുഎസ്- കാനഡ എന്നിവിടങ്ങളിലായി ആകെ 768,670 പേര്‍ക്ക് രോഗം ബാധിക്കുകയും 40,619 പേര്‍ മരിക്കുകയും ചെയ്തു.

Top