കൊറോണക്കാലത്ത് ജീവനക്കാര്‍ക്ക് ആശ്വാസമായി ഫെയ്‌സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: കൊറോണ വന്‍ ഭീതി പടര്‍ത്തുമ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ് ബുക്കിനെയും അത് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊറോണക്കാലത്ത് ജീവനക്കാരെ സഹായിക്കാന്‍ രംഗത്ത് വന്നിരിക്കുകയാണ് ഫെയ്സ്ബുക്ക്. ജീവനക്കാരില്‍ പണലഭ്യത ഉറപ്പുവരുത്തുക ലക്ഷ്യത്തോടെ 75,000 രൂപ(1000 ഡോളര്‍)വീതമാണ് ഫെയ്സ്ബുക്ക് നല്‍കുന്നത്.ഇത് 45,000 ജീവനക്കാര്‍ക്കാണ് ആശ്വാസമേകുന്നത്.

എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 16 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് നേരത്തെ ഷാങ്ഹായ് ഓഫീസും ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും നേരത്തെ കമ്പനി അടച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി നിര്‍ദേശിച്ചിരുന്നു.

Top