ഈജിപ്ത് എയര്‍ വിമാനം പറക്കുന്നു… കുവൈറ്റില്‍ കുടുങ്ങിയവരെ സഹായിക്കാന്‍

കുവൈത്ത് സിറ്റി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിമാനയാത്ര വിലക്ക് മൂലം കുവൈത്തില്‍ കുടുങ്ങിയ ഈജിപ്ഷ്യന്‍ പൗരന്മാരുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഈജിപ്ത് എയര്‍ വിമാനം പറന്നുയരും. ഉച്ചക്ക് 1.15നാണ് ടേക്ക് ഓഫ്.

കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന വിസാ കാലാവധി കഴിഞ്ഞവരും താമസരേഖയില്ലാത്തവര്‍ക്കുമായി ഈജിപ്ത് സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം രണ്ടാമത് വിമാനമാണ് ബുധനാഴ്ച പറക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ 125 ലെബനോന്‍ പൗരന്മാരെ തിരികെ കൊണ്ടുപോയിരുന്നു.

Top