രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു കൊറോണ വൈറസ് ബാധിച്ച രോഗിയുടെ മരണം

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍.എം.എല്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയുടെ മരണം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്. ഇവരുടെ മകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി അഞ്ചിനും 22നും ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും ഇറ്റലിയിലും ഇവരുടെ മകന്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍ച്ച് 23നാണ് മകന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതോടെ മാര്‍ച്ച് ഏഴിന് യുവാവിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുടുംബം നിരീക്ഷണത്തിലായിരുന്നു.

പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് യുവാവിന്റെ അമ്മയേയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവര്‍ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. മാര്‍ച്ച് എട്ടിന് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എന്നാല്‍ അതിനിടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

Top