കൊവിഡ് ബാധിച്ച സിആര്‍പിഎഫ് ജവാന്‍ മരിച്ചു; 41 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് അസം സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ഇത് ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാന്‍ മരിക്കുന്നത്. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അസമില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ക് ഡൗണ്‍ വന്നതിനാല്‍ ഡല്‍ഹി ക്യാമ്പില്‍ തങ്ങുകയായിരുന്നു.

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജവാനും ഇയാള്‍ തന്നെയാണ്. തൊട്ടുപിന്നാലെ 41 ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചു. ഇതോടെ ഡല്‍ഹി മയൂര്‍ വിഹാര്‍ സിആര്‍പിഎഫ് ക്യാമ്പ് രണ്ട് ദിവസം മുമ്പ് അടച്ചിരുന്നു. മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ഇവിടെ കൊവിഡ് നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരെത്തി അവശേഷിച്ച എല്ലാ സൈനികരുടെയും സാമ്പിള്‍ പരിശോധനക്ക് അയച്ചു.

Top