ഇന്ത്യയിൽ കോവിഡ് ജൂലൈയിൽ തീരും, ഗൾഫിൽ ജൂണോടെയും ! !

ക്വലാലംപുര്‍: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി നിയന്ത്രണാധീതമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയുടെ വ്യാപനം ജൂലൈ 25 ആകുന്നതോടെ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാകുമെന്ന് പഠനം.

രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള രോഗബാധ സംശയിക്കുന്നവര്‍, രോഗം ബാധിച്ചവര്‍, രോഗവിമുക്തരായവര്‍ തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകര്‍ ഈയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.

മെയ് 21 നകം ഇന്ത്യയിലെ കൊറോണ വൈറസിന്റെ വ്യാപനം 97ശതമാനം കുറയും. മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കൊറോണ വ്യാപനത്തിന്റെ നിരക്ക് 97 ശതമാനവും കുറയും. ഡിസംബര്‍ എട്ട് ആകുമ്പോഴേക്കും രോഗം പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് 16 വരെ ലോക്ക് ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യയില്‍ കൊറോണ രോഗികള്‍ പുതിയതായി ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ നടത്തിയ പ്രവചനത്തില്‍ പറയുന്നത്.

അതേസമയം, ഇന്ത്യയില്‍ ഇതുവരെ 26,496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 19,868 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 5,803 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 824 പേര്‍ക്കാണ്‌ കൊറോണ കാരണം ജീവന്‍ നഷ്ടമായത്. ലോകത്തുനിന്നു പൂര്‍ണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബര്‍ എട്ടിനായിരിക്കുമെന്നും പഠനം പറയുന്നു.

അതേസമയം, യുഎഇയില്‍ മേയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മേയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യുഎഇ പൂര്‍ണമായും കോവിഡ് മുക്തമാവുകയെന്ന് പഠനത്തില്‍ പറയുന്നു.

സൗദിയില്‍ മേയ് 21 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മേയ് 29 ആകുമ്പോഴേക്കും 99 ശതമാനവും. പൂര്‍ണമായും രോഗവ്യാപനം ഇല്ലാതാകാന്‍ ജൂലൈ 10 വരെ കാത്തിരിക്കണം.

യുഎസില്‍ രോഗവ്യാപനം മേയ് 11 ആകുമ്പോഴേക്കും 97% കുറയുമെന്ന് പഠനം പറയുന്നു. മേയ് 23 ആകുമ്പോഴേക്കും 99 ശതമാനവും. യുഎസില്‍ പൂര്‍ണമായും കോവിഡ് രോഗവ്യാപനം ഇല്ലാതാകാന്‍ ഓഗസ്റ്റ് 26 വരെ കാത്തിരിക്കണമെന്നും പറയുന്നു.

പാക്കിസ്ഥാനില്‍ ജൂണ്‍ 8 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ജൂണ്‍ 22 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 31ന്.

റഷ്യയില്‍ മേയ് 19 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 27 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂലൈ 19ന്.

ബഹ്‌റൈനില്‍ ഓഗസ്റ്റ് 6 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും സെപ്റ്റംബര്‍ 8 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക 2021 ഫെബ്രുവരി 11ന്.

ഖത്തറില്‍ ജൂലൈ 26 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ഓഗസ്റ്റ് 20 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക 2021 ഫെബ്രുവരി 15നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പകര്‍ച്ചവ്യാധികളുടെ വ്യാപനം ഗണിതശാസ്ത്രത്തിന്റെ സഹായത്താല്‍ തടയാന്‍ സഹായിക്കുന്നവയാണ് കംപാര്‍ട്‌മെന്റ് മോഡലുകള്‍. ഇതു പ്രകാരം ജനക്കൂട്ടത്തെ പലതായി തരംതിരിക്കുന്നു. ഓരോന്നിനെയും ഓരോ അക്ഷരത്താലാണ് തിരിച്ചറിയാനാവുക എസ് (സസെപ്റ്റിബ്ള്‍), ഇ (എക്‌സ്‌പോസ്ഡ്), ഐ (ഇന്‍ഫെക്ഷ്യസ്), ആര്‍ (റിക്കവേഡ്), ഡി(ഡെഡ്) എന്നിങ്ങനെ. ഇരുപതാം നൂറ്റാണ്ടിനിടെയാണ് ഇത്തരം മോഡലുകള്‍ പ്രചാരത്തിലായത്.

കുവൈത്തില്‍ ജൂണ്‍ 5 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ജൂണ്‍ 27 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക നവംബര്‍ 9ന്. ഒമാനില്‍ മേയ് 15 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 23 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂണ്‍ 23ന്.

സ്‌പെയിനില്‍ മേയ് 3ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 15ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 6ന്. പകര്‍ച്ചവ്യാധികള്‍ ഏതറ്റം വരെ പോകുമെന്നതു സംബന്ധിച്ച കൃത്യമായ പ്രവചനം നടത്താന്‍ സഹായിക്കുന്ന കെര്‍മാക്ക്മക്കെന്‍ഡ്രിക് തിയറി 1927ല്‍ പേരെടുത്തതോടെയാണ് ഈ ഗണിതമാതൃകകള്‍ക്കും വ്യാപക പ്രചാരം ലഭിക്കുന്നത്. എ.ജി.മക്കെന്‍ഡ്രിക്, ഡബ്ല്യു.ഒ.കെര്‍മാക് തുടങ്ങിയവര്‍ രൂപപ്പെടുത്തിയ ഈ മാതൃക ഇന്നും രോഗവ്യാപനത്തെക്കുറിച്ചുള്ള പഠനശാഖയിലെ പ്രധാന വിഷയങ്ങളിലൊന്നാണ്.

യുകെയില്‍ മേയ് 15ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 26ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 13ന്. ഫ്രാന്‌സില്‍ മേയ് 5ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 17ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 4ന്.

ഇറ്റലിയില്‍ മേയ് 7ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 20ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 24ന്.
ഓസ്‌ട്രേലിയയില്‍ ഏപ്രില്‍ 13ന് രോഗവ്യാപനത്തില്‍ 97 ശതമാനം കുറവുണ്ടായി. ഏപ്രില്‍ 19ന് 99 ശതമാനവും കുറഞ്ഞു. 100 ശതമാനത്തിലെത്തുക മേയ് 22ന്.

നിശ്ചിത ജനസംഖ്യയില്‍ ഒരു പ്രത്യേക തരം രോഗം പടരുമ്പോള്‍ കൂടുതല്‍ പേരിലേക്ക് അത് പകരുമോയെന്നും എന്ന് ഇതിന്റെ വ്യാപനം അവസാനിക്കുമെന്നും മനസ്സിലാക്കാന്‍ എസ്‌ഐആര്‍ മാതൃകയിലൂടെ സാധിക്കും.

കാനഡയില്‍ മേയ് 17 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 29 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 8ന്.
ജര്‍മനിയില്‍ മേയ് 2ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 14ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂലൈ 31ന്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയ രോഗങ്ങളില്‍ എസ്‌ഐആര്‍ മാതൃക നേരത്തേ പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.

ലോകത്താകാട്ടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 2,02880 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരണപ്പെട്ടത്. ഒരു ലക്ഷം പേര്‍ മരിച്ചത് കഴിഞ്ഞ 15 ദിവസത്തിനിടെയാണ് എന്നതും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.

210 രാജ്യങ്ങളിലായി 28.97 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 18.81 ലക്ഷം കൊറോണ രോഗികളാണ് ലോകത്തുള്ളത്. 28 ലക്ഷം കൊറോണ ബാധിതരില്‍ 8.36 ലക്ഷം പേര്‍ ലോകത്താകമാനമായി രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.

Top