കൊറോണ സംശയം; ചൈനയില്‍ നിന്നെത്തിയ 173 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ 173 പേര്‍ കൂടി നിരീക്ഷണത്തില്‍.

ആകെ നിരീക്ഷത്തിലുള്ള 806 പേരില്‍ 10 പേര്‍ മാത്രമാണ് നിലവില്‍ ആശുപത്രികളിലുള്ളത്. ചൈനയില്‍ വ്യാപാര ഇടപാടിനു പോയി മടങ്ങിവന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പനിയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയപ്പോഴാണ് കൊറോണ വൈറസ് സംശയത്തെതുടര്‍ന്ന് അഡ്മിറ്റ് ചെയ്തത്. ഈ മാസം ഒന്നിന് ചൈനയില്‍ പോയി 17ാം തീയതിയാണ് ഇദ്ദേഹം നാട്ടില്‍ മടങ്ങിയെത്തിയത്. രക്തസാംപിള്‍ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ ഇദ്ദേഹത്തെ വിട്ടയയ്ക്കൂ.

കേരളത്തിലെ മുഴുവന്‍ ജില്ലകളിലും കൊറോണ വൈറസ് പ്രതിരോധത്തിനുള്ള സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top