കൊറോണ വൈറസ്; യുഎഇ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം

ദുബായ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള കേസ് യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎഇയിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ചൈനയിലെ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇതുവരെ യുഎഇയില്‍ ഇത്തരത്തിലുള്ള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചത്.

യുഎഇയിലെ പൊതുജനാരോഗ്യത്തിന് ഒരുതരത്തിലുമുള്ള ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ നിന്ന് ഇത്തരം രോഗങ്ങള്‍ കണ്ടെത്താനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Top