തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ കൂടുന്നു; ചെന്നൈയില്‍ 906 പേര്‍ക്ക് രോഗം

ചെന്നൈ: തമിഴ്‌നാട്ടില്‍ ആകെ കൊവിഡ് രോഗബാധിതര്‍ 2323 ആയി വര്‍ധിച്ചു. ചെന്നൈയില്‍ മാത്രം ഇന്ന് 138 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ മൊത്തം രോഗബാധിതര്‍ 906 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസവും ചെന്നൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ചെന്നൈയില്‍ ഇന്ന് 138 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതര്‍ 906 ആയി.

അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതര്‍ കുറയുമ്പോഴും ചെന്നൈയില്‍ ആശങ്ക ഇരട്ടിയാവുകയാണ്. മൂന്ന് ദിവസത്തിനിടെ രോഗലക്ഷണം ഇല്ലാത്ത മൂന്നൂറിലധികം രോഗികള്‍. ഭൂരിഭാഗം പേര്‍ക്കും കൊവിഡ് പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തതയില്ല.

മൈലാപ്പൂര്‍, റോയ്‌പേട്ട തെരുവുകളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. 38 കച്ചവടക്കാര്‍ക്ക് രോഗം സ്ഥരീകരിച്ചതോടെ പ്രധാന കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റ് അടച്ചു. ചെന്നൈയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ കുത്തനെ ഉയരുമ്പോഴും സാമൂഹിക അകലം പോലും പാലിക്കാതെ ആളുകള്‍ നിരത്തുകളില്‍ തടിച്ചുകൂടിയത് ആശങ്കയായി.

Top