കൊറോണ ബാധിതരുടെ എണ്ണം ഒരുമില്ല്യണ്‍ കടന്നു; യുഎസില്‍ മാത്രം രണ്ടരലക്ഷത്തിനടുത്ത്

സ്‌പെയിന്‍: ആഗോളതലത്തില്‍ കൊവിഡ് 19 രോഗം ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 950 മരണം റിപ്പോര്‍ട്ട് ചെയ്ത സ്‌പെയിനില്‍ ആകെ മരണം പതിനായിരം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തി നാല്‍പതിനായിരം കടന്നു.

ഇറ്റലിയിലാണ് ഏറ്റവും അധികം ആളുകള്‍ മരിച്ചിരിക്കുന്നത്. 10,14,386 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് 52,993 പേര്‍ മരിച്ചു. ന്യൂ യോര്‍ക്കില്‍ സ്ഥിതി ഗുരുതരമാണ്. ലുയീസിയാന സംസ്ഥാനത്തില്‍ ഇന്നലെ മാത്രം 2700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മരണം ഏറ്റവും കൂടുതലുള്ള ഇറ്റലിയില്‍ മരണസംഖ്യ 14 ആയിരക്കിലേക്ക് കടക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായമായി 16 ബില്യണ്‍ നല്‍കാന്‍ ലോക ബാങ്ക് തീരുമാനിച്ചു.

ഇംഗ്ലണ്ടില്‍ ഏപ്രില്‍ അവസാനത്തോടെ ഒരു ദിവസം ഒരുലക്ഷം കൊവിഡ് പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ആദ്യത്തെ പതിനായിരം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നരമാസമെടുത്തെങ്കില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷമായി ഉയര്‍ന്നത്. ഇറാനില്‍ മരണസംഖ്യ 31,60 ആയി. ഫ്രാന്‍സില്‍ 4032 പേര്‍ മരിച്ചു. ബ്രിട്ടനില്‍ 2921 പേര്‍ മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു.

Top