കലിയടങ്ങാതെ കാലന്‍ കൊറോണ; മരിച്ചവീണത് മുക്കാല്‍ ലക്ഷത്തോളം പേര്‍

ന്യൂയോര്‍ക്ക്: ആേഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക് അടുത്തു. നിലവലി#് ലോകത്ത് 69,418 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. 1,272,737 പേര്‍ക്കാണ് ലോകത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണെ കൊവിഡ് ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച് 10 ദിവസമായിട്ടും രോഗം ഭേദമാകാതെ വന്നതോടെയാണ് ബോറിസ് ജോണ്‍സണെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.

ബ്രിട്ടനില്‍ 621 പേര്‍ ഒറ്റദിവസത്തിനിടെ മരിച്ചു. ഫ്രാന്‍സില്‍ 518 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ ഒരാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും ഇന്നലെ രേഖപ്പെടുത്തിയത്. ഇറ്റലിയില്‍ 525 പേരാണ് ഇന്നലെ മരിച്ചത്. ഇറ്റലിയില്‍ രണ്ടാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും. മൂന്ന് ദിവസമായി മരണനിരക്ക് കുറഞ്ഞുവരുന്ന സ്‌പെയിനില്‍ ഇന്നലെ 694 പേരാണ് മരിച്ചത്.

ജര്‍മ്മനി, ഇറാന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്. കാനഡയില്‍ ഒരു ദിവസത്തിനിടെ മരണനിരക്കില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. എത്യോപ്യയിലും ഹെയ്തിലിയിലും ആദ്യ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ സുഡാനില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ലിബിയയുടെ മുന്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ കൊവിഡ് ബാധിച്ച് മരിച്ചു.

അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. ന്യൂയോര്‍ക്കിലെ മരണസംഖ്യയില്‍ നേരിയ കുറവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ബ്രോങ്‌സ് മൃഗശാലയില്‍ 4 വയസ് പ്രായമുള്ള പെണ്‍കടുവയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരനില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Top