ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ച് മരിച്ചത് ഡയമണ്ട് പ്രിന്‍സസിലെ യാത്രക്കാരന്‍

പെര്‍ത്ത്: ഓസ്‌ട്രേലിയില്‍ കൊവിഡ് 19 (കൊറോണവൈറസ്) ബാധിച്ച രോഗി മരിച്ചത് പെര്‍ത്തില്‍ നിന്നുള്ള എഴുപത്തിയെട്ട് കാരെന്ന് വിവരം. ഇയാളുടെ ഭാര്യ നിരീക്ഷണത്തിലാണ്. ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ കപ്പലിലെ യാത്രക്കായിരുന്നു ഇവര്‍. കോവിഡ് 19 ബാധയെത്തുടര്‍ന്നുള്ള അമേരിക്കയിലെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആസ്‌ട്രേലിയയും വൈറസ് ബാധ മൂലമുള്ള മരണം സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം മൂവായിരത്തോട് അടുത്തു.

ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ് ബാധ വ്യാപിക്കുകയാണ്. എണ്‍പത്തിഅയ്യായിരത്തില്‍ അധികം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധിച്ചുവെന്നാണ് കണക്കുകള്‍. ഇറാനിലും ദക്ഷിണ കൊറിയയിലും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. 24 മണിക്കൂറിനിടെ 205 കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 3,150 ആയി. 17 പേര്‍ ഇതിനോടകം മരിച്ചു. ഇന്നലെ മാത്രം 813 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദെയ്ഗിലാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയിലാണ് വൈറസ്ബാധ ഏറ്റവും രൂക്ഷമായത്. 43 പേര്‍ ഇറ്റലിയില്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Top