കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനത്തിന് കണ്‍ട്രോണ്‍റൂം; അവലോകനം ചെയ്ത് അമിത്ഷാ

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്ന് അമിത് ഷാ. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഡല്‍ഹിയിലാണ് അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് 19 സ്ഥിതിഗതികള്‍ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും അവര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിയ്ക്കെതിരെ പോരാടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാനങ്ങളുമായി മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിരോധപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ജി കിഷന്‍ റെഡ്ഡി തുടങ്ങിയവരും കണ്‍ട്രോള്‍ റൂമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സാമൂഹ്യ അകല മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് യോഗം ചേര്‍ന്നത്.

Top