തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 77 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 77 കൊവിഡ് കേസുകള്‍. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 911 ആയി. ഒമ്പത് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 1364 ആയി. ഡല്‍ഹിയില്‍ 898 പേര്‍ക്കാണ് രോഗം ബാധിച്ചത്.

രാജസ്ഥാനില്‍ ഇതുവരെ 463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശ് 259, ഉത്തര്‍പ്രദേശ് 431, പശ്ചിമബംഗാള്‍ 116 എന്നിങ്ങനെയാണ് രോഗബാധിതരുടേതായി പുറത്തുവരുന്ന കണക്കുകള്‍. രാജ്യത്ത് ഇതുവരെ 6761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മരണം 206 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 896 പേര്‍ക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണെന്നാണ് കണക്കുകള്‍.

Top