കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചത് 2700 പേര്‍, ഇറാനില്‍ 16

ബെയ്ജിങ്: കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2700 ആയി. രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,000 ആയി വര്‍ധിച്ചിട്ടുണ്ട്. പുതിയതായി 95 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

അതിനിടെ, ഇറാനിലും 16 പേര്‍ വൈറസ് ബാധയേറ്റ് മരിച്ചു. ഇറാനില്‍ 95 പേരില്‍ പുതിയതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കന്‍ തെഹ്‌റാനില്‍ നിന്ന് 85 മൈല്‍ അകലെ ഖോംയിലാണ് വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖ്, അഫ്ഗാനിസ്താന്‍, ലെബനാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ, കാനഡ എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Top