ഡല്‍ഹിയില്‍ 4122 പേര്‍ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 384 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 4122 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 384 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന 41 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപസേരയിലാണ് ഇത്രയും പേര്‍ക്ക് ഒന്നിച്ച് രോഗം കണ്ടെത്തിയത്. നേരത്തെ ഇതേ കെട്ടിടത്തിലെ ഒരാള്‍ക്ക് രോഗം വന്നിരുന്നു. അതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.

മാനസിക അസ്വാസ്ഥ്യമുള്ള ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ഡല്‍ഹിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജന്‍പഥില്‍ നിന്ന് ഡല്‍ഹി ഐഎച്ച്ബിഎഎസ് ആശുപത്രിയില്‍ എത്തിച്ച സ്ത്രീക്കാണ് കൊവിഡ് ബാധ ണ്ടെത്തിയത്. ജന്‍പഥില്‍ അലഞ്ഞ് നടന്ന ഇവരെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡല്‍ഹി മജിദ്ദീയ ആശുപത്രയില്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top