കൊറോണ ഭീതിയില്‍ മുങ്ങി ഓഹരി വിപണി; 1941 പോയിന്റ് നഷ്ടം

മുംബൈ: കൊറോണ ഭീതിയില്‍ നഷ്ടത്തോടെ ഓഹരി വിപണി അവസാനിപ്പിച്ചു. ഓഹരിവിപണി 1941 പോയിന്റ് നഷ്ടത്തില്‍ 35634 പോയിന്റിലും നിഫ്റ്റി 546 പോയിന്റ് നഷ്ടത്തില്‍ 10443 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിക്കാന്‍ തുടങ്ങിയതാണ് ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാവാന്‍ കാരണമായത്. 10 ലക്ഷം കോടി രൂപയുടെ നഷ്ടം ഇന്ന് മാത്രം നിക്ഷേപകര്‍ക്ക് ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 2.4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം കൊറോണ ഉണ്ടാക്കിയെന്നാണ് വിലയിരുത്തുന്നത്. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലത്തകര്‍ച്ചയും ഓഹരിവിപണിയിലെ നഷ്ടത്തിന് കാരണമാണ്.

Top