കൊറോണ; അങ്കണവാടികള്‍ അടച്ചിടുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് മൂലം അതീവ ജാഗ്രത നിര്‍ദേശം തുടരുകയാണ്. അങ്കണവാടികള്‍ അടച്ചിടുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ രോഗബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം സര്‍ക്കാര്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കാനും അവ ചടങ്ങുകള്‍ മാത്രമായി നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top