കൊറോണ; കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 14 ട്രെയിനുകള്‍ കൂടി റദ്ദാക്കി

തിരുവനന്തപുരം: കൊറോണ വൈറസ് പരുന്ന സാഹചര്യത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 14 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. നേരത്തെയും വൈറസ് പരുന്നത് കാരണം ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

മഡ്ഗാവ്-എറണാകുളം(10215) എക്‌സ്പ്രസ് മാര്‍ച്ച് 22,29 തീയതികളില്‍ റദ്ദാക്കി, എറണാകുളം-മഡ്ഗാവ്(10216) എക്‌സ്പ്രസ് മാര്‍ച്ച് 23, 30, താംബരം-നാഗര്‍കോവില്‍(06005) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 8, 15, നാഗര്‍കോവില്‍- താംബരം(06006) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 9,16, എറണാകുളം- വേളാങ്കണ്ണി(06015) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 4,11, 18, വേളാങ്കണ്ണി-എറണാകുളം (06016) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 5,12, 19 തുടങ്ങിയ ട്രയിനുകളും എറണാകുളം-രാമേശ്വരം(06045) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 9,16, രാമേശ്വരം- എറണാകുളം(06046) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 10, 17, തിരുവനന്തപുരം- ചെന്നൈ(06048) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 8,15, ചെന്നൈ- തിരുവനന്തപുരം സുവിധ സ്പെഷല്‍ (82633) ഏപ്രില്‍ ഒമ്പതിലെ സര്‍വീസ് റദ്ദാക്കി എന്നാണ് വിവരം.

ചെന്നൈ- തിരുവനന്തപുരം (06047) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 16ലെ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. നാഗര്‍കോവില്‍-താംബരം(06064) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 5,19, നാഗര്‍കോവില്‍- താംബരം(82624) സുവിധ സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 12ന്, താംബരം- നാഗര്‍കോവില്‍ (06063) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 6,13,20 തുടങ്ങിയ തിയതികളിലാണ് റിദ്ദാക്കിയിരിക്കുന്നത്.

Top