കൊറോണ; ഏകദിന പരമ്പരയില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗത്തിന് നിയന്ത്രണം

ധര്‍മ്മശാല: കൊറോണ പടരുന്ന ഭീതിയിലാണ് രാജ്യം ഇപ്പോള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ നിയന്ത്രിച്ചേക്കുമെന്ന് പേസര്‍ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ബൗളര്‍മാര്‍ പന്തിന് തിളക്കം കൂട്ടുന്നതിനും സ്വിങ് ലഭിക്കുന്നതിനുമാണ് ഉമിനീര്‍ ഉപയോഗിക്കുന്നത്.

ക്രിക്കറ്റ് പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി ഹസ്തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് നില്‍ക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്.

Top