കൊറോണ വൈറസ്; ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ നടക്കാനിരുന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഈ മാസം 15നാണ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ഇന്ത്യ 13 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

അടുത്ത ഒളിംപിക്‌സ് വേദിയാകേണ്ടത് ജപ്പാനിലെ ടോക്കിയോ നഗരമാണ്. എന്നാല്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്തുന്നതിലും ആശങ്ക നിലനില്‍ക്കുകയാണ്.

Top