കൊറോണ; കേരളത്തില്‍ 7പേര്‍ നിരീക്ഷണത്തില്‍, ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏഴ് പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസിന്റെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ നിരീക്ഷണത്തില്‍.

എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായാണിതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 73 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിമാനത്താവളങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാ ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. കേരളത്തിലെ ഏഴ് പേരടക്കം 11 പേര്‍ ഇന്ത്യയില്‍ നിരീക്ഷണത്തിലാണ്.

Top