കൊറോണ; കേരളത്തില്‍ നിന്നും തിരിച്ചുപോയ യാത്രക്കാരെ സൗദി എയര്‍പോര്‍ട്ടില്‍ തടഞ്ഞു

ദമാം: കൊറോണ വൈറസ്‌ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ മറ്റ് യാത്രക്കാര്‍ക്കും വിലക്ക്. തിരുവനന്തപുരത്തു നിന്നും അവധി കഴിഞ്ഞ് തിരിച്ചുപോയ വിമാനത്തിലെ യാത്രക്കാരെയാണ് ദമാം എയര്‍പോര്‍ട്ടില്‍ തടഞ്ഞത്.

ഇഖാമ അടക്കമുള്ള തൊഴില്‍ രേഖകളുള്ള യാത്രക്കാരെയാണ് മണിക്കൂറുകളായി തടഞ്ഞുവെച്ചിരിക്കുന്നത്. ഇവരെ തിരികെ നാട്ടിലേക്ക് അയക്കുമെന്നാണ് സൂചന.

അതേസമയം, കൊറോണ ബാധയില്‍ മരണം 2800 ആയി. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. അതിനിടെ ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 82,000 ആയി ഉയര്‍ന്നവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Top