കൊറോണ വൈറസ്; സൗദിയിലേക്ക് പോകാനിരുന്ന വിമാന യാത്രക്കാരെ തിരിച്ചിറക്കി

നെടുമ്പാശേരി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് സൗദിയിലേക്കുള്ള പോകാനിരുന്ന വിമാന യാത്രക്കാരെ തിരിച്ചിറക്കി. ഒമാന്‍ എയര്‍ വിമാനത്തില്‍ സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരെയാണ് തിരിച്ചിറക്കിയത്.

തൊഴില്‍ വിസയുള്ളവരെ അടക്കമാണ് വിമാനത്തില്‍നിന്ന് തിരിച്ചിറക്കിയത്. കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. തൊഴില്‍ വിസയുള്ളവര്‍ക്കും യാത്ര ചെയ്യാനാകില്ലെന്നും അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്നതിനുള്ള താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയുള്ള നിര്‍ദേശം ഞായറാഴ്ച രാവിലെ മുതലാണ് വിവിധ വിമാനകമ്പനികള്‍ക്ക് ലഭിച്ചത്. നാട്ടിലെ ജോലി ഉപേക്ഷിച്ച് വിസ തരപ്പെടുത്തിയവരടക്കം ഇതേതുടര്‍ന്ന് വിഷമത്തിലായിരിക്കുകയാണ്.

Top