കൊറോണ; കൊച്ചി-മസ്‌ക്കറ്റ്‌, ഒമാന്‍ എയര്‍വേസിന്റെ വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള ഒമാന്‍ എയര്‍വേസിന്റെ വിമാനങ്ങള്‍ റദ്ദാക്കി.

ഈ മാസം 11,13,14 തീയതികളില്‍ കൊച്ചിയില്‍നിന്നും മസ്‌ക്കറ്റിലേക്കും തിരിച്ചുമുള്ള ഒമാന്‍ എയര്‍വേസിന്റെ വിമാനങ്ങളാണ് റദ്ദാക്കിയത്.

അതേസമയം,സംസ്ഥാനത്ത് ആറുപേര്‍ക്കു കൊറോണ സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് ഇടപെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top