കൊറോണ; സൗദി എയര്‍ലൈന്‍സും മലിന്‍ഡോ എയര്‍ലൈന്‍സും സര്‍വ്വീസ് റദ്ദാക്കി

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പടിക്കുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയിലേക്കുള്ള പ്രതിദിന സര്‍വ്വീസും മലിന്‍ഡോ എയര്‍ലൈന്‍സിന്റെ കോലാലംപൂരിലേക്കുള്ള പ്രതിദിന സര്‍വ്വീസും റദ്ദാക്കി.

സാങ്കേതിക കാരണങ്ങളാണ് സൗദിയിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കിയതെന്നും ഈ മാസം 13 മുതല്‍ സര്‍വ്വീസ് പുനഃരാരംഭിക്കുമെന്നാണ് സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക അറിയിപ്പ്.

അതേസമയം, ഡല്‍ഹിയിലും തെലങ്കാനയിലും ഓരോരുത്തര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയവര്‍ക്കാണ് രോഗബാധ. രണ്ടുപേരുടേയും നില ഗുരുതരമല്ല. ഇന്ത്യയില്‍ കേരളത്തിന് പുറത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

Top