കൊറോണ; കനിക കപൂറിന്റെ മൂന്നാമത്തെ പരിശോധന ഫലവും പോസിറ്റീവ്

ലക്‌നൗ : കൊറോണ വൈറസ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ പരിശോധന ഫലവും പോസിറ്റീവ് തന്നെയെന്ന് റിപ്പോര്‍ട്ട്.

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ പറഞ്ഞു.

അതേസമയം, ഹോട്ടലില്‍ കനികയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്തൂര്‍ബാ ആശുപത്രിയിലാണ് താന്‍ ടെസ്റ്റ് ചെയ്തതെന്നും കൂടുതല്‍ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ ഓജസ് പങ്കുവെച്ചിരുന്നു. ഇതോടെ കനികയുമായ ഇടപെഴകിയ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം, രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിന് കനികയ്‌ക്കെതിരെ പൊലീസ് കേസുമുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന് ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരം കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം.

Top