കൊറോണ വൈറസ്; ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് കത്തയച്ചു. വൈറസ് ബാധ തടയാന്‍ ഏതുവിധത്തിലുള്ള സഹായവും നല്‍കാമെന്നാണ് കത്തിലൂടെ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

മാത്രമല്ല,കൊറോണ ബാധിത മരണങ്ങളില്‍ മോദി അനുശോചനവും രേഖപ്പെടുത്തി. കൊറോണ മൂലം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ വാഗ്ദാനത്തിനായി മോദി നന്ദി പറയുകയും ചെയ്തു.

അതേസമയം,ആശങ്ക പടര്‍ത്തി കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി. 2003 ല്‍ സാര്‍സ് ബാധിച്ച് ലോകത്ത് ആകെ 744 പേര്‍ ആയിരുന്നു മരിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹൂബൈ പ്രവിശ്യയില്‍ മാത്രം ഇതുവരെ 780 പേരാണ് മരിച്ചത്. സിംഗപ്പൂരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാല്‍പ്പതായതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഓരോ ദിവസം ചെല്ലുന്തോറും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 803 ആയി. ഇന്നലെ മാത്രം 81 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഹോങ്കോങ്ങിലും ഫിലീപ്പിന്‍സിലും നേരത്തെ ഓരോരുത്തരും മരിച്ചതിനാല്‍ ആകെ മരണസംഖ്യ 805 ആയി. അതിനിടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം സാര്‍സിനേക്കാളും ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

Top