കൊറോണ; ചൈന, ഹോങ്കോങ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്

കുവൈറ്റ്: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്. ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുറമേ രണ്ടാഴ്ചക്കിടെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും കുവൈറ്റ് സിവിലേവിയേഷന്‍ വിഭാഗം രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല, കേരളത്തില്‍ നിന്ന് വരുന്നവരെയും കുവൈറ്റ് വിമാനത്താവളത്തില്‍ കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. കുവൈറ്റില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബോര്‍ഡിങ് പാസ് അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം കുവൈറ്റിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൊറോണ വൈറസിനെ ചെറുക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. കൂടാതെ കുവൈറ്റിലെ ജനങ്ങളുള്ള ആരോഗ്യ സുരക്ഷയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top