കൊറോണ; കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈത്താങ്ങായി ഹ്യുണ്ടായ് മോട്ടോര്‍സ്

ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗബാധിതര്‍ക്ക് കൈത്താങ്ങായി ഹ്യുണ്ടായ് മോട്ടോര്‍സ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈതാങ്ങാക്കുകയാണ് ഹ്യുണ്ടായിയുടെ സിഎസ്ആര്‍ വിഭാഗമായ എച്എംഐഎഫ്.

കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന അത്യന്താധുനിക കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് കമ്പനി ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് . ഉയര്‍ന്ന കൃത്യതയുള്ളതാണ് കിറ്റുകളെന്നും 25000 ലേറെ പേരുടെ പരിശോധനയ്ക്ക് ഇവ സഹായിക്കുമെന്നും കമ്പനി പറയുന്നു. കിറ്റുകള്‍ എത്തിക്കഴിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം ഇവ ആശുപത്രികളിലെത്തിക്കാനാണ് തീരുമാനം.

‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവിധ തല സംരംഭങ്ങളുമായി സിഎസ്ആര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും.’ – ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായ എസ് എസ് കിം പറയുന്നു.എന്തെങ്കിലും അടിയന്തര സാചര്യമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനമാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നത്.

Top