ലോക്ക് ഡൗണ്‍; അവശ്യസാധനങ്ങള്‍ക്ക് ‘ഗെറ്റ് എനി’ ആപ്പുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യവ്യാപകമായി സമ്പൂര്‍ണ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലത്ത് അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ‘ഗെറ്റ് എനി’ ആപ്പുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എത്തിയിരിക്കുന്നത് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസാണ്.

വളരെ വേഗത്തില്‍ തന്നെ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയാണ് ഈ ആപ്പിലൂടെ കോഴിക്കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.

നമ്മള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി കാലത്ത് എങ്ങനെ പ്രവര്‍ത്തിക്കണ്ടതെന്നതിന്റെ മാതൃകയാണ് ഈ പ്രവര്‍ത്തനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മാതൃകകളില്ലാത്ത മാതൃക പ്രവര്‍ത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ ആപ്പിന്റെ ആദ്യഘട്ടം നഗരപരിധിയില്‍ തന്നെയാണ്. ആയതിനാല്‍ 15 സ്ഥലങ്ങളില്‍ പത്ത് വീതം 150 പേരെയാണ് ഡെലിവറി ബോയ്‌സ് ആയി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ സ്ഥലങ്ങളില്‍ അവരുടെ വീടിന് തൊട്ടടുത്തുളള വോളന്റിയേഴ്‌സ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നു.

അതേസമയം,മറ്റ് ഡെലിവറി ആപ്പുകളെ പോലെ തന്നെയാണിതിന്റെ പ്രവര്‍ത്തനവും. ഇതില്‍ ഡെലിവറി ആപ്പ്,യൂസര്‍ ആപ്പ്,സ്റ്റോര്‍ ആപ്പ് എന്നിവയുണ്ട്. ഇതില്‍ യൂസര്‍ ആപ്പ് ഉപയോഗിച്ച് നമുക്ക് വേണ്ട സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. നമ്മള്‍ സാധനം ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ ഇത് സ്റ്റോര്‍ ആപ്പില്‍ പോപപ്പ് ആയിട്ട് വരും. അവര്‍ അക്‌സപ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് ഡെലിവറി ബോയ്‌സിന്റെ ആപ്പില്‍ പോപപ്പ് ആകും. അവരും അക്‌സപ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഡെലിവറി ചെയ്യാം. ഈ രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

Top