കൊറോണ; ലോക ഇലവന്‍- ഏഷ്യ ഇലവന്‍ ടി20 മത്സരം മാറ്റിവയ്ക്കാന്‍ സാധ്യത

ധാക്ക: ബംഗ്ലാദേശില്‍ ഈ മാസം നടത്താന്‍ തീരുമാനിച്ച ലോക ഇലവന്‍- ഏഷ്യ ഇലവന്‍ ടി20 മത്സരം മാറ്റിവയ്ക്കാന്‍ സാധ്യത. ലോകം മുഴുവന്‍ കൊറോണ പടരുന്ന സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്ക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്.

ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു മത്സരം നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് തുടങ്ങിയവരാണ് ഏഷ്യന്‍ ഇലവനിലുള്ള ഇന്ത്യന്‍ താരങ്ങള്‍. മാര്‍ച്ച് 18, 21 തിയ്യതികളിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.

Top