ലോകത്താകെ കൊവിഡ് ബാധിച്ചത് 31 ലക്ഷത്തിലധികം പേര്‍ക്ക്; മരണസംഖ്യ 202,733

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 3,162,662 പിന്നിട്ടു. ഇതില്‍ 202,733 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2450 പേരാണ് കൊവിഡ് രോഗബാധിതരായി മരിച്ചത്. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു.

ബ്രിട്ടണില്‍ 586 , ബ്രസീലില്‍ 520 , സ്‌പെയ്‌നില്‍ 301 , ഇറ്റലിയില്‍ 382 , ഫ്രാന്‍സില്‍ 367 , ഇക്വഡോറില്‍ 208 , ജര്‍മ്മനിയില്‍ 188 പേര്‍ എന്നിങ്ങനെയാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതിനിടെ ഫ്രാന്‍സ്, സ്വീഡന്‍, ഓസ്‌ട്രേലിയ, സ്‌പെയ്ന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ മരണം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി.

സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,000 കവിഞ്ഞു. അതേസമയം, ഇറ്റലിയില്‍ മരണം 27,000 കടന്നിരിക്കുകയാണ്. മരണ സംഖ്യ അറുപത്തിനായിത്തിലേക്ക് അടുക്കുന്നു. എന്നാല്‍ പ്രതിസന്ധി രൂക്ഷമായ ന്യൂയോര്‍ക്ക്, ന്യൂ ജേഴ്സി എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി മെച്ചപ്പെടുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Top